Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regional Meeting

Kannur

കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ൺ പൂ​ർ​വ നേ​തൃ​ത്വ സം​ഗ​മ​വും ഡ​യ​റ​ക്ടെ​ഴ്‌​സ് & അ​ഡ്വൈ​സ​ർ​സ് മീ​റ്റും ന​ട​ന്നു

കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി 26ന് ​കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ൺ പൂ​ർ​വ നേ​തൃ​ത്വ സം​ഗ​മ​വും ഡ​യ​റ​ക്ടെ​ഴ്‌​സ്& അ​ഡ്വൈ​സ​ർ​സ് മീ​റ്റും ശ്രീ​പു​ര​ത്ത് ന​ട​ന്നു. 50 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ൺ ഡ​യ​റ​ക്ട​ർ തോ​മ​സ് ചാ​ക്കോ പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം കു​റി​ച്ചു.

കെ​സി​വൈ​എ​ൽ. മ​ല​ബാ​ർ റീ​ജി​യ​ൺ സെ​ക്ര​ട്ട​റി അ​ല​ൻ ബി​ജു കാ​ട്ടാ​മ​ല സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​ബാ​ർ റീ​ജി​യ​ൺ ചാ​പ്ല​യി​ൻ ഫാ. ​സൈ​ജു മേ​ക്ക​ര ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ൻ​കാ​ല മ​ല​ബാ​ർ റീ​ജി​യ​ൺ സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ജോ​സ​ഫ് പു​തു​കു​ള​ത്തി​ൽ, സി. ​സ​ജി​ത എ​സ്ജെ​സി, സി. ​ജി​ൻ​സി എ​സ്‌​വി​എം, എ​ൻ.​സി. തോ​മ​സ് നെ​ല്ലി​ക്ക​ക​ണ്ട​ത്തി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ അ​ർ​പ്പി​ച്ചു. കെ​സി​വൈ​എ​ൽ മ​ല​ബാ​ർ റീ​ജി​യ​ൺ സി. ​അ​ഡ്വൈ​സ​ർ സി. ​സു​നി എ​സ്‌​വി​എം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കെ​സി​വൈ​എ​ൽ "ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ൽ മാ​ർ ജോ​സ​ഫ്‌ പ​ണ്ടാ​ര​ശേ​രി​യു​മാ​യി മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളും ഡ​യ​റ​ക്ടേ​ഴ്സും അ​ഡ്വൈ​സ​സും ച​ർ​ച്ച​ക​ൾ ന​ട​ത്തി. അ​തോ​ടൊ​പ്പം എ​ല്ലാ​വ​രെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടു​ള്ള "ഇ​ന്‍റ​ർ ആ​ക്റ്റീ​വ് സെ​ഷ​നും' ന​ട​ത്ത​പ്പെ​ട്ടു. സ്നേ​ഹ​വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

മ​ല​ബാ​ർ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​റ്റ ബി​ജു, അ​ഖി​ൽ തോ​മ​സ്, ജ്യോ​തി​സ് തോ​മ​സ് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up